പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്തയാള്‍ പിടിയില്‍

കൊല്ലം.പോക്സോ കേസില്‍ പ്രതി അറസ്റ്റില്‍.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ച് മാനഹാനി വരുത്തിയ കുറ്റത്തിന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യ്ത കേസില്‍ പ്രതി പിടിയില്‍. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി, വെളിച്ചം നഗര്‍-190, പീറ്റര്‍(48) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് പ്രതി പല തവണകളിലായി പെണ്‍കുട്ടിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ലൈംഗിക ഉദ്ദേശത്തോടെ സപ്ര്‍ശിക്കുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് മാസം മുറിക്കുള്ളില്‍ വസ്ത്രം മാറുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിച്ച് മാനഹാനി വരുത്താന്‍ ശ്രമിക്കുകയും പ്രതി പിന്നീടും ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത പള്ളിത്തോട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിത്തോട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, അജി മേനോന്‍, സിപിഒമാരായ ലിനേഷ്, ആദര്‍ശ്, നിയാസ്, സുമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement