അയണിവേലിക്കുളങ്ങര പുഷ്പിച്ച കഞ്ചാവ് ചെടി പിടിച്ചു

കരുനാഗപ്പള്ളി എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയണിവേലിക്കുളങ്ങര തെക്ക് ശാസ്താംനട മഹാരാഷ്ട്ര കോളനിയുടെ കിഴക്കുവശത്തുള്ള കുറ്റിക്കാട്ടിൽ നിന്നും 62 CM നീളമുള്ള പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവ് ചെടി നട്ടു വളർത്തിയവരെ പറ്റിയുള്ള വിവരം ശേഖരിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് S. R. ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്,ചാൾസ് കിഷോർ,രജിത്ത്, ഹരിപ്രസാദ് . ഡ്രൈവർ മനാഫ് എന്നിവരും ഉണ്ടായിരുന്നു.

Advertisement