ദേശീയ അധ്യാപക പരിഷത്ത് 44 മത് കൊല്ലം ജില്ലാ സമ്മേളനം തുടങ്ങി

കൊല്ലം :ദേശീയ അധ്യാപക പരിഷത്ത് 44 മത് കൊല്ലം ജില്ലാ സമ്മേളനം തുടങ്ങി. തൃക്കണ്ണമംഗലം എസ് കെ വി വിഎച്ച്എസ് ൽ നട ക്കുന്ന സമ്മേളനംബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി . രമേശ് ഉദ്ഘാടനം ചെയ്യും .പ്രതിനിധി സമ്മേളനം വൈചാരിക സമ്മേളനം സംഘടനാ സമ്മേളനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന സമ്മേളനം 28ന് വൈകിട്ട് സമാപിക്കും.
സമ്പൂർണ്ണ ജില്ലാ സമിതി യോടെയാണ് സമ്മേളനം തുടങ്ങിയത്.

ഇന്ന് വൈകിട്ട് തുടങ്ങിയ സമിതി യോഗം
.ജെ ഹരികുമാർ ഉൽഘാടനം ചെയ്തു. പാറം കോട് ബിജു അധ്യക്ഷത വഹിച്ചു.എ.അനിൽകുമാർ, ആർ.ജയകൃഷ്ണൻ, ആർ.ഹരികൃഷ്ണൻ, ധനലക്ഷ്മി വിരിയറഴികത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 200 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

Advertisement