കൊട്ടാരക്കര എംസി റോഡിൽ ജീപ്പ് മറിഞ്ഞ് പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊട്ടാരക്കര.എം.സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. എം.സി റോഡിൽ പനവേലിയിലായിരുന്നു അപകടം. അമിതവേഗതമൂലമാണോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് വ്യക്തമല്ല. പുലര്‍ച്ചെ ഒരുമണിക്കാണ് അപകടം. പാടേ മറിഞ്ഞ ജീപ്പിനടിയില്‍പെടുകയായിരുന്നു കുട്ടി. തിരുനെല്‍വേലിയിലെ ബന്ധുവീട്ടില്‍പോയശേഷം ഏലപ്പാറയിലേക്കു മടങ്ങുമ്പോഴാണ് അപകടം

Advertisement