സാഹിത്യത്തിന്റെ സാമൂഹ്യ പ്രസക്തി നഷ്ടപ്പെടുന്നു,വി ആര്‍ സുധീഷ്‌

വികാസ് കലാ സാംസ്കാരിക സമിതിയുടെ 39മത് വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം കഥാകാരൻ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.നടൻ വിജയരാഘവൻ, ഡോ.അരുൺ കുമാർ തുടങ്ങിയവർ സമീപം.

ചവറ. ജനാധിപത്യം എല്ലായിടത്തും ദുർബലപ്പെടുന്നുവെന്നും എല്ലാത്തിനോടും രാജിയാകാനും മൗനം പാലിക്കാനും എഴുത്തുകാരന് മടിയില്ലാതെയാകുന്നുവെന്നും കഥാകാരന്‍ വിആര്‍ സുധീഷ് പറഞ്ഞു.

എഴുത്തിൽ സാമൂഹികമായ നിരീക്ഷണ ശക്തിയുണ്ടോ എന്നു പ്രമേയപരമായി പരിശോധിയ്ക്കേണ്ടതുണ്ട്.സമൂഹത്തിന്റെ ജീർണത എഴുത്തുകാരനിന്ന് പ്രശ്നമാകുന്നില്ല. ചവറ വികാസ് കലാ സാംസ്കാരിക സമിതിയുടെ മുപ്പത്തൊമ്പാതാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിയ്ക്കുകയായിരുന്നു വി.ആർ.സുധീഷ്.


നാടകം ജീവിതബോധ്യങ്ങളുടെയും സാമൂഹ്യ വിമർശനത്തിന്റെയും കലയാണെന്നും നാടക പ്രസ്ഥാനത്തെ വളർത്തിയത് വികാസിനെ പോലുള്ള സാംസ്കാരിക സംഘടനകളാണെന്നും നടന്‍ വിജയരാഘവന്‍ പറഞ്ഞു.എന്നെ നടനാക്കിയതും സിനിമയിൽ നാൽപ്പത് വർഷം നിലനിർത്തിയതും നാടകമാണ്.നാടക കളരികൾ ഓരോ സർവ്വകലാശാലയാണ്. വിജയരാഘവൻ പറഞ്ഞു.


ഇന്ത്യൻ റിപ്പബ്ലിക് ദിനത്തെ വിളക്കു കത്തിച്ചു വെച്ചു സ്വീകരിച്ച ഇന്ത്യയിലെ ഏക ഗ്രാമം ആകാം ചവറ. എന്തുകൊണ്ട് നല്ല നോവലുകളും കഥകളും നാടകങ്ങളും ഉണ്ടാകുന്നില്ല എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ – ടെലിവിഷൻ.അതിനുള്ളിൽ പ്രവൃത്തിച്ചവർക്ക് അതറിയാം. അധ്യാപകനും മാധ്യമ പ്രവർത്തകനുമായ ഡോ.അരുൺ കുമാർ പറഞ്ഞു.
വികാസ് പ്രസിഡന്റ് ജെയ്‌സൺ സെക്രട്ടറി എം. വിഷ്ണു വാർഷികാഘോഷ കമ്മിറ്റി കൺവീനർ സി.ജെയ്‌സൺ പ്രോഗ്രാം കമ്മിറ്റി കൺ വീനർ ഡോ.എൽവിൻ ജോസ് എന്നിവർ സംസാരിച്ചു.

Advertisement