റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും

Advertisement

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ജില്ലയില്‍ 26ന് രാവിലെ ഒന്‍പതിന് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍  തുടക്കമാകും. 9.15ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തി അഭിവാദ്യം  സ്വീകരിക്കും. തുടര്‍ന്ന്  റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജനപ്രതിനിധികള്‍, കൊല്ലം സിറ്റി, റൂറല്‍ പോലീസ് മേധാവിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.  
  പോലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഫോറസ്റ്റ്, സ്‌കൗട്ട് ആന്‍ഡ്  ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെയുള്ള  പ്ലാറ്റൂണുകളും ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ അണിനിരക്കും.
 പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം, ഗതാഗത സൗകര്യം, ആംബുലന്‍സ് സഹിതമുള്ള മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുക.  ചടങ്ങില്‍ വിദ്യാര്‍ഥികള്‍  ദേശഭക്തി ഗാനം അവതരിപ്പിക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊമെന്റോയും വിതരണം ചെയ്യും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here