പ്രാദേശിക ജാലകം

Advertisement

പൊതുമേഖല സ്വകാര്യവൽക്കരണത്തിനെതിരെ
കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്രനയത്തിനെതിരെ ബി.ജെ.പി കോൺഗ്രസ് മാധ്യമ സഖ്യത്തിനെതിരെ സിപിഎം

മൈനാഗപ്പള്ളി. സി.പി.എം മൈനാഗപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മറ്റി നടത്തിയ ലോക്കൽ തല ബഹുജന കൂട്ടായ്മ മത്സൃ ഫെഡ് ചെയർമാൻ റ്റി. മനോഹരൻ ഉദ്ഘാടനം ചെയ്തു. പു.ക.സ കൊല്ലം ജില്ലാ സെക്രട്ടറി ഡോ സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ഏരിയ കമ്മറ്റി അംഗം മുടിയിൽത്തറ ബാബു അദ്ധ്യഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.കമൽദാസ് സ്വാഗതം പറഞ്ഞു . ഏരിയ സെൻ്റർ എസ്.സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

തോട്ടു കര ദേവീക്ഷേത്രത്തിലെ ഉത്സവം

ശൂരനാട് തെക്ക് പതാരം തോട്ടു കര ദേവീക്ഷേത്രത്തിലെ ഉത്സവം ഫെ: ഒന്നിന് ആരംഭിച്ച് ആറിന് സമാപിക്കും.. നവക പഞ്ചഗവ്യ കലശം, സർപ ദേവാലയ പുന:പ്രതിഷ്ഠ വാർഷിക പൂജ, ആയില്യ പൂജ സർ പബലി എന്നിവ നടക്കും

കേരഫെഡിലെ നിയമന നടപടികൾ സുതാര്യമാക്കണം കോൺഗ്രസ്സ് പ്രതിഷേധ മാർച്ചും ധർണയും

കരുനാഗപ്പള്ളി.കേരഫെഡിലെ നിയമന നടപടികൾ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ആദിനാട് – കുലശേഖരപുരം മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പുതിയ കാവിൽ നിന്നും കേരഫെഡിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ധർണ ഉത്ഘാടനം ചെയ്തു.

ആദിനാട് മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് കെ എം നൗഷാദ്അദ്ധ്യക്ഷനായി. ഡിസിസി ഭാരവാഹികളായചിറ്റുമൂല നാസർ ജി, ലീലാകൃഷണൻ ബ്ലോക് പ്രസിഡന്റ് നീലി കുളം സദാനന്ദൻ. അശോകൻ കുറുങ്ങപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

മുസ്ലിം സർവീസ് സൊസൈറ്റി ‘സ്‌നേഹഭൂമി’ പദ്ധതി ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി എല്ലാവർക്കും വീടെന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിൽ സന്നദ്ധ സംഘടനകളുടെ പങ്ക് നിർണായകമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ പറഞ്ഞു.
മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്.) കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹഭൂമി’ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതു മുതലാണ് കേരളത്തിലെ എല്ലാവിഭാ​ഗം ജനങ്ങൾക്കും ഭൂമി ല​ഭ്യമാക്കിത്തുടങ്ങിയത്.

പിന്നീട് എം.എൻ. ​ഗോവിന്ദൻ നായരുടെ കാലത്ത് ലക്ഷംവീട് പദ്ധതി നടപ്പാക്കി. അതിന്റെയൊക്കെ തുടർ‌ച്ചയായി എല്ലാവർക്കും വീടും ഭൂമിയും ലഭ്യമാക്കുന്നതിന് ഇപ്പോഴത്തെ സർക്കാർ ലൈഫ് പദ്ധതിയിലൂടെ ശ്രമിക്കുന്നു. അതുകൊണ്ടും പൂർത്തിയാക്കാൻ കഴിയാത്തത് സന്നദ്ധ സംഘടനകളുടെ സേവന പ്രവർത്തനങ്ങളിലൂടെ മാത്രമേ യാഥാർഥ്യമക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. സി.ആർ. മഹേഷ് എം.എൽ.എ. ഗുണഭോക്താക്കൾക്ക് പ്രമാണങ്ങൾ കൈമാറി. ‘സാന്ത്വനം 2023 ‘ പദ്ധതി മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിക്കും. സംസ്ഥാന അവാർഡ് ജേതാക്കളെ നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും ഡോക്ടറേറ്റ് നേടിയവരെ തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് നജീർ കെട്ടിടത്തിൽ അധ്യക്ഷത വഹിച്ചു.
എം.എസ്.എസ്. സംസ്ഥാന പ്രസിഡൻ്റ് പി.ഉണ്ണീൻ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ഇ.പി. ഇമ്പിച്ചിക്കോയ ,നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ, പ്രവീൺ മനയ്ക്കൽ, ഹാഷിം മീനത്തേരിൽ, അബ്ദുൽ സലാം മെഡിസിറ്റി, അബ്ദുൽ വാഹിദ്, നാസർ, അൻവർ സാദത്ത്, എ.ഷെഫീഖ്, ഫിറോസ് ലിവിഡസ്, സി.എം.എ. നാസറുദ്ദീൻ, എം.അൻസാർ, സൂസൻ കോടി, വലിയത്ത് ഇബ്രാഹിം കുട്ടി, ഡോ.മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.
ഭൂരഹിതരായ 20 സാധു കുടുംബങ്ങൾക്ക് മൂന്നു സെന്റ് ഭൂമി വീതം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. വിവിധ ജാതിമത വിഭാഗത്തിൽപ്പെട്ട ഏറ്റവും അർഹരായ കുടുംബങ്ങൾക്കാണ് ഭൂമി നൽകിയത്. തൊടിയൂർ പ്ലാവിളചന്തയ്ക്ക് സമീപം വാങ്ങിയ 78 സെന്റ് ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഴുവൻ കുടുംബങ്ങൾക്കുമുള്ള വൈദ്യുതി, റോഡ് സൗകര്യം, പൈപ്പ് ലൈൻ തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്.

ഐ.ആർ.ഇ.യുടെ കുതന്ത്രം അയണി വേലിക്കുളങ്ങരയിൽ വിലപ്പോകില്ല
ജനകീയ സമരസമിതി

കരുനാഗപ്പള്ളി.ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തിലെ ജനങ്ങളെ വഴിയാധാരമാക്കി ഒരു നാടിനെ ചിന്നഭിന്നമാക്കിയതു പോലെ അയണി വേലിക്കുളങ്ങര വില്ലജിൽ ഖനനനീക്കം നടത്തി ഒരു നാടിന്റെ പൈതൃകവും പ്രകൃതി മനോഹാരിതയും തകർക്കുവാൻ നടത്തുന്ന കുതന്ത്രങ്ങളും പ്രഹസനങ്ങളും കരുനാഗപ്പള്ളി നഗരസഭയുടെ തിര പ്രദേശമായ കോഴിക്കോട് ഉൾപ്പടെയു ഭൂപ്രദേശത്ത് നടത്തുവാൻ ഐ.ആർ.ഇ.യെ അനുവദിക്കുകയില്ലെന്ന് അയണി വേലിക്കുളങ്ങര ജനകീയ സമരമതി ചെയർമാൻ മുനമ്പത്ത് ഷിഹാബും ജനറൽ കൺവീനർ ജഗത് ജീവൻ ലാലിയും പറഞ്ഞു. കഴിഞ്ഞ ദിവസം ചവറയിൽ ജനപ്രതിനിധികളെയും രാഷ്ടിയ പാർട്ടി പ്രതിനിധികളെയും ചർച്ചക്കു ക്ഷണിച്ച് പ്രഹ സനം നടത്തി ഒരു നാടിന്റെ ജനവികാരത്തെ അടക്കിനിർത്തുവാൻ ഐ.ആർ.ഇ നടത്തുന്ന ഹീബൽസ് തന്ത്രം വസ്തുതകൾക്ക് നിരക്കാ ത്തതാണ്. ഖനനനീക്കത്തിനെതിരെ സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയി

മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ മാത്യൂസ് ദ്വിതീയൻ
ബാവായുടെ അനുസ്മരണ സമ്മേളനം നാളെ

ശാസ്താംകോട്ട • മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ
ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ധ്യാനം സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ് അധ്യക്ഷത വഹിച്ചു മാനേജിംഗ് കമ്മിറ്റിയംഗം ഫാ. ഐപ്പ് നൈനാൻ, ഫാ. ഡോ. കെ എം കോശി വൈദ്യൻ, ഫാ, എബ്രഹാം എം വർഗീസ് എന്നിവർ പ്രസംഗിച്ചു, ഫാ.നൈനാൻ വി.ജോർജ് ധ്യാനം നയിച്ചു

നാളെ രാവിലെ 8നു ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് കുർബാന നടത്തും. 10.30നു അനുസ്മരണ സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും
കെടിയു വൈസ്ചാൻസലർ
ഡോ.സിസ തോമസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, യാക്കോബ് മാർ ഏലിയാസ് എന്നിവർ പ്രഭാഷണം നടത്തും.
4നു തീർഥാടകർക്കു സ്വീകരണം, 6.45
നു ഡോ.ജേക്കബ് കുര്യൻ സന്ദേശം നൽകും. 7.30നു പ്രദക്ഷിണം.

26ന് രാവിലെ 8നു പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന
കാർമികത്വത്തിൽ മൂന്നിൻമേൽ
കുർബാന, തുടർന്നു ശ്ലൈഹീക വാഴ്വ്വ്, നേർച്ച വിളമ്പ്, കൊടിയിറക്ക്
എന്നിവ നടക്കും.

ആർ എസ് പി വാഹന പ്രചരണ ജാഥ

ശാസ്താംകോട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആർ എസ് പി ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തകരുന്ന കേരളം, തഴയ്ക്കുന്ന ഭരണവർഗ്ഗം എന്ന മുദ്രാവാക്യം ഉയർത്തി മണ്ഡലം സെക്രട്ടറി തുണ്ടിൽ നിസാർ നയിക്കുന്ന വാഹന പ്രചരണ ജാഥ നാളെ (ജനു.25 ബുധനാഴ്ച) രാവിലെ ശാസ്താം നടയിൽ നിന്നും ആരംഭിക്കും.

സംസ്ഥാന കമ്മിറ്റിയംഗം കെ മുസ്തഫ ജാഥാ മാനേജരാണ്. ശാസ്താം നടയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് കാരാളിമുക്കിൽ സമാപിക്കും. സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് കോവൂരിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉദ്ഘാടനം ചെയ്യും.

ഭരണിക്കാവിലെ ട്രാഫിക് പൊലീസിനെ ആദരിച്ചു

ശാസ്താംകോട്ട. ജെസിഐ നേതൃത്വത്തില്‍ സല്യൂട്ട് ദി സൈലന്‍റ് വര്‍ക്കര്‍ പരിപാടിയുടെ ഭാഗമായി ഭരണിക്കാവിലെ ട്രാഫിക് ജോലി ചെയ്യുന്ന പൊലീസുകാരെ ആദരിച്ചു.

ചടങ്ങിൽ ഡിവൈഎസ്പി ഷെരീഫ്, സിഐ അനൂപ് എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് പ്രസിഡന്‍റ് അഡ്വ.ദീപ അദ്ധ്യക്ഷയായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here