കടയില്‍ മോഷണം; ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് പിടിയില്‍

കൊല്ലം.ഫാന്‍സി സ്റ്റോറിയില്‍ നിന്നും പണം അപഹരിച്ച യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായി. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം, തിരുവാതിര നഗര്‍-71 ല്‍ ജോയല്‍ (19) ആണ് മോഷണ കുറ്റത്തിന് പോലീസിന്‍റെ പിടിയിലായത്. ആറാം തീയതി രാത്രി 8 മണിക്ക് പോളയത്തോടുള്ള കട നടത്തി വന്ന നജ്മുള്‍ ഹുദ പള്ളിയില്‍ പോയ സമയം നോക്കി പ്രതി കടയില്‍ പ്രവേശിച്ച് മേശയില്‍ സൂക്ഷിച്ചിരുന്ന 4600 രൂപയോളം മോഷ്ടിക്കുകയായിരുന്നു.

പണം നഷ്ടമായെന്ന് മനസ്സിലാക്കിയ നജ്മുള്‍ ഹുദ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സമീപത്തുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താല്‍ പ്രതിയെ തിരിച്ചറിയുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. ജോയല്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍.ജി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ രഞ്ജു, ജിബി, ജയചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement