കാപ്പാ കേസ് പ്രതി കൊലപാതക ശ്രമത്തിന് പിടിയില്‍

പരവൂർ :സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയ യുവാവിനെതിരെ കാപ്പാ നിയമപ്രകാരം ആറ് മാസക്കാലത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിന് ഇയാളെ കാപ്പാ നിയമപ്രകാരം തന്നെ അറസ്റ്റ് ചെയ്യ്ത് തടങ്കലിലാക്കി. പരവൂര്‍, കോങ്ങലില്‍, തെക്കേമുള്ളില്‍ വീട്ടില്‍ അബ്ദുള്‍ഖാദര്‍ മകന്‍ അബ്ദുള്‍ വാഹിദ്(37) നെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്യ്തത്.  2021 മുതല്‍ പരവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൈയ്യേറ്റം, അതിക്രമം, നരഹത്യാ ശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി  നിശാന്തിനി ഐ.പി.എസ് 24.12.2022 മുതല്‍ ആറ് മാസക്കാലത്തേക്ക് സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായിരുന്നു.

ഈ ഉത്തരവ് നിലനില്‍ക്കെ വീണ്ടും കഴിഞ്ഞ  18ന്   കൊലപാതക ശ്രമത്തിന് പരവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യ്ത കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്യ്തത്. ചാത്തന്നൂര്‍ എ സി പി ബി. ഗോപകുമാറിന്‍റേയും, പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നിസാറിന്‍റേയും നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.  പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Advertisement