സ്കൂൾ ബസ് ഇടിച്ചു സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക് 

പരവൂർ: സൈക്കിൾ യാത്രക്കാരായ വിദ്യാർത്ഥികളെ സ്കൂൾ ബസ് ഇടിച്ചിട്ടു, ഏഴുവയസുകാരന് ഗുരുതര പരിക്കേറ്റു. നെടുങ്ങോലം ഹൈസ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ നെടുങ്ങോലം കുന്നുവിളയിൽ ജിജുവിന്റെ മകൻ 

ആദിത്യനാണ് കാലിന് ഗുരുതരമായ പരിക്ക് പറ്റിയത് ഒപ്പമുണ്ടായിരുന്ന സൈക്കിൾ ചവിട്ടിയിരുന്ന മൂത്ത സഹോദരൻ അഗ്നിവേശ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. വൈകുന്നേരം 3.30ന് ചാത്തന്നൂർ – പരവൂർ റോഡിൽ 

 നെടുങ്ങോലം ആശുപത്രി ജംഗഷന് പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത് സ്കൂൾ വിട്ട് 

നെടുങ്ങോലം ഭാഗത്ത് നിന്നും പരവൂർ ഭാഗത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന സഹോദരങ്ങളായ സ്കൂൾ കുട്ടികൾ സൈക്കിൾ മറിഞ്ഞു നിലത്ത് വീണപ്പോൾ 

അതേ ദിശയിൽ അമിതവേഗത്തിൽ വന്ന സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു 

ആദിത്യന്റെ കാലിലേക്ക് സ്കൂൾ ബസ് കയറി ഇറങ്ങുകയായിരുന്നു. നാട്ടുകാർ ബസ് തടഞ്ഞു കുട്ടികളെ തൊട്ടടുത്തുള്ള നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായിരുന്നതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അടിയന്തിര ഓപ്പറേഷന് വിധേയമാക്കി ,പരവൂർ  പോലിസ് കേസെടുത്തു.

Advertisement