കൊട്ടാരക്കര നഗരസഭയുടെ പുതിയ ചെയർമാനെ ഇന്ന് അറിയാം

കൊട്ടാരക്കര. നഗരസഭയുടെ പുതിയ ചെയർമാനെ ഇന്ന് തിരഞ്ഞെടുക്കും. എൽഡിഎഫ് മുന്നണി ധാരണ പ്രകാരം നിലവിലെ ചെയർമാനായ എ ഷാജു രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത്.
ചെയർമാൻ സ്ഥാനം അടുത്ത രണ്ട് വർഷം സിപിഎമ്മിനും അവസാന വർഷം സിപിഐക്കുമാണ്. നിലവിലെ വികസന സ്റ്റാൻ്റിംഗ് ചെയർമാൻ രമേശിന്റെയും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീറിനെയും പേരുകള്‍ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം പരിഗണിച്ചെങ്കിലും അവസാന നിമിഷം ഇടതുമുന്നണിക്കുവേണ്ടി സി.പി.എം. അംഗവും പടിഞ്ഞാറ്റിൻകര വാർഡ് കൗൺസിലറുമായ എസ്.ആർ.രമേശ് മത്സരിക്കുമെന്നാണ് തീരുമാനം.

കോൺഗ്രസിനുവേണ്ടി പുലമൺ വാർഡ് അംഗം വി.ഫിലിപ്പും മത്സരിക്കും.വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി. വിട്ടു നിൽക്കും.അഞ്ച് അംഗങ്ങളാണ് ബി ജെ പി യ്ക്ക് ഉള്ളത്.

കേരള കോൺഗ്രസ് (ബി)-ആറ്, സി.പി.എം.-ഏഴ്, സി.പി.ഐ.-മൂന്ന് എന്നിങ്ങനെ എൽ.ഡി.എഫിന് 16 അംഗങ്ങളാണ് ഉള്ളത്.കോൺഗ്രസിനുള്ളത് എട്ട് അംഗങ്ങളും.

അട്ടിമറികൾ നടന്നില്ലെങ്കിൽ എസ്.ആർ.രമേശ് നഗരസഭാധ്യക്ഷനാകും.രണ്ടുസ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങൾകൂടി വേണമെന്ന കേരള കോൺഗ്രസി(ബി)ന്റെ ആവശ്യത്തിൽ തീരുമാനമായിട്ടില്ല.

Advertisement