പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം

Advertisement

ചക്കുവള്ളി : പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് സ്ക്കൂൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ച് വിൽക്കുകയും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട അനുബന്ധ ചിലവിന് പ്രതിമാസം സർക്കാർ അനുവദിച്ചു നൽകുന്ന ഫണ്ട് ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാതെ തിരിമറി നടത്തിയവർക്ക് എതിരെയും നിയമ നടപടി സ്വീകരിക്കുക,പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയതിൽ ലേല വ്യവസ്ഥകൾ ലംഘിച്ച് മണ്ണും മണലും കടത്തിയതിന് ഒത്താശ ചെയതു കൊടുത്തവർക്കെതിരെ നടപടി സ്വീകരിക്കുക,വിദ്യാർത്ഥികൾക്കുള്ള യൂണിഫോം തിരിമറി അന്വേഷിക്കുക, സ്കൂൾ പിടിഎ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത കൊല്ലം ഡി.ഡി യുടെ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ സായാഹ്ന ധർണ്ണയും സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി ഉദ്ഘാടനം ചെയ്തു.അർത്തിയിൽ സമീർ അദ്ധ്യക്ഷത വഹിച്ചു.ലത്തീഫ് പെരുംകുളം,കിണറുവിള നാസർ,ഡോ.എം.എ സലീം,ചക്കുവള്ളി നസീർ,നാസർ മൂലത്തറ,ബഷീർ വരിക്കോലിൽ,അയന്തിയിൽ അനീഷ്, ഹനീഫ ഇഞ്ചവിള,ചന്ദ്രശേഖരപിള്ള ,സി.കെ പൊടിയൻ,എച്ച്.നസീർ,,
തോപ്പിൽ ജമാലുദ്ദീൻ,കുഞ്ഞ്,അയന്തിയിൽ ഷിഹാബ്,സജി വട്ടവിള,സുനിതാ ലത്തീഫ്,ഷംല,സനൂജ,റഷീദ ,സുഫൈദി,ഷീനാ മോൾ,അജീന തുടങ്ങിയവർ സംസാരിച്ചു.

Advertisement