കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, കുളക്കട സ്വദേശിയായ യുവാവ് മരിച്ചു

Advertisement

കൊട്ടാരക്കര: എംസി റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം.  കുളക്കട സ്വദേശിയായ യുവാവ് മരിച്ചു. കുളക്കട മാവടി കുഴിതുണ്ടിൽ വീട്ടിൽ സോമരാജന്റെയും ഉഷയുടെയും മകൻ  സജു (26)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ  എം സി റോഡിൽ കുന്നക്കര പമ്പിനു സമീപമാണ് അപകടം നടന്നത്. കൊട്ടാരക്കര ഡിപ്പോയിൽ നിന്നും ആലുവയിലേക്ക്  പോയതാണ് ബസ്. മൈലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോയതാണ് സജു.

 ഭാര്യ അശ്വതി മകൾ സത്യ

Advertisement