ശൂരനാടിന്‍റെ അനശ്വര രക്‌തസാക്ഷികളെ യുവതലമുറ അനുസ്മരിച്ചു

ശൂരനാട്‌ . എഴുപത്തിനാലാം ശൂരനാട് രക്തസാക്ഷിദിനം ആചരിച്ചു.അനശ്വര രക്‌തസാക്ഷികളെ സ്‌മരിക്കാൻ പൊയ്‌കയിലും പാക്കടവിലും സ്‌ത്രീകളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ്‌ തടിച്ചുകൂടിയത്‌. സിപി എം, സിപിഐ പാർടികളുടെ സംയുക്‌താഭിമുഖ്യത്തിൽ ആയിരുന്നു ദിനാചരണ പരിപാടികൾ നടന്നത്‌.

അനുസ്‌മരണ പരിപാടികൾക്ക്‌ ആവേശംപകർന്ന്‌ ഡിവൈഎഫ്‌ഐ, എഐവൈഎഫ്‌ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ബൈക്ക്‌ റാലിയിൽ അണിചേർന്നത്‌ നൂറുകണക്കിന്‌ യുവാക്കൾ.
വൈകിട്ട്‌ ശൂരനാട് വടക്ക് പൊയ്കയിൽ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, ജില്ലാ സെക്രട്ടറി പി എസ് സുപാൽ എന്നിവരുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടന്നു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ ഡാനിയൽ, എം ശിവശങ്കരപിള്ള, എം ഗംഗാധരക്കുറുപ്പ്‌, കെ ശിവശങ്കരൻനായർ, പി ബി സത്യദേവൻ, പി കെ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന്‌ നടന്ന അനുസ്മരണ റാലി പാറക്കടവിൽ ശൂരനാട്‌ രക്‌തസാക്ഷി ഓഡിറ്റോറിയത്തിൽ സമാപിച്ചു. സമ്മേളനം സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്ഘാടനംചെയ്തു. സംഘാടക സമിതി പ്രസിഡന്റ്‌ എൻ സന്തോഷ്‌ അധ്യക്ഷനായി.

സെക്രട്ടറി സി ബി കൃഷ്ണചന്ദ്രൻ സ്വാഗതംപറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണംനടത്തി. സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്, സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, എം ശിവശങ്കര പിള്ള, പി ബി സത്യദേവൻ, കെ ശിവശങ്കരൻ നായർ, ആർ എസ് അനിൽ, എം ഗംഗാധരക്കുറുപ്പ്, ജി രാധാകൃഷ്ണൻ, കെ പ്രദീപ്, പി ഓമനക്കുട്ടൻ, എസ് അനിൽ, കെ സി സുഭദ്ര അമ്മ, എന്നിവർ പങ്കെടുത്തു

Advertisement