ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വിളവെടുപ്പ് നടത്തി

കരുനാഗപ്പള്ളി.

കരുനാഗപ്പള്ളി റേഞ്ചിൽ  ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വിളവെടുപ്പ് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു . വിളവെടുപ്പിന് ശേഷം വിമുക്തി കോർഡിനേറ്റർ പി . എൽ . വിജിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു . സർക്കാർ ഓഫീസുകളിൽ പലയിടങ്ങളിലും കൃഷിത്തോട്ടങ്ങൾ ഉണ്ടെങ്കിലും മാതൃകാപരമായി കൃഷി ചെയ്യുന്ന ഓഫീസ് ആണ് കരുനാഗപ്പള്ളി റേഞ്ച് ഈ മാതൃക സംസ്ഥാനത്തെ മറ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കും ചീര അഴകാണ് ആരോഗ്യമാണ് ആദായമാണ് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ചടങ്ങിൽ സി.ആർ. മഹേഷ് എംഎൽഎ മുഖ്യാതിഥിയായിരുന്നു , ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലി ഭാഗം  , കൗൺസിലർ ആർ.സിന്ധു , കെ.എസ് ഇ എസ് എ ജില്ലാ പ്രസിഡന്റ് എ രാജു , ബിന്ദു , ക്ഷമാസ് രാജീവ് മാമ്പറ മനാഫ്  ,

എസ് ആർ ഷെറിൻ രാജ് , എസ് . അനിൽകുമാർ എന്നിവർ സംസാരിച്ചു.

Advertisement