ശാസ്താംകോട്ട പുന്നമൂടിന് സമീപം രാത്രി കാർ തല കീഴ്മേൽ മറിഞ്ഞു,മൂന്ന് യുവാക്കൾക്ക് പരിക്ക്

Advertisement

ശാസ്താംകോട്ട. പുന്നമൂടിന് സമീപം കാർ തല കീഴ്മേൽ മറിഞ്ഞു.മൂന്ന് യുവാക്കൾക്ക് പരിക്ക്.തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ട വാതുക്കൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.ഭരണിക്കാവിൽ നിന്നും കടപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിയ്ക്കുകയും തുടർന്ന് സമീപത്തെ വീടിൻ്റെ മതിൽ തകർത്ത് തല കീഴ്മേൽ മറിയുകയുമായിരുന്നു. അപക

ടത്തിൽ കാർ പൂർണ്ണമായി തകർന്നു. നാട്ടുകാർ ഡോർ തകർത്താണ് യുവാക്കളെ പുറത്തെത്തിച്ചത്. മൂവരും ശാസ്താംകോട്ടയിലെ സ്വകാര്യശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി പരിക്കേറ്റ പെരുവേലിക്കര വെങ്ങോലിൽ ജയകൃഷ്ണൻ ഐ.സി.യു.വിലാണ്.അപകടത്തെ തുടർന്ന് പ്രദേശത്ത് നിലച്ച വൈദ്യുതി ബന്ധം പുന:സ്ഥപിക്കപ്പെട്ടിട്ടില്ല

Advertisement