പഴയിടം നരസിംഹ ക്ഷേത്രത്തിലെ അലങ്കാര ഗോപുരം ചുമർചിത്രങ്ങൾ കൊണ്ട് അലംകൃതം

ആനയടി :ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി അലങ്കാര ഗോപുരം ചുമർചിത്രങ്ങൾക്കൊണ്ട് വർണ്ണാഭവും ആഡംബര പൂര്‍ണവുമായി.ചുമർചിത്ര കലയിൽ പ്രഗത്ഭനായ ചാരുംമൂട് ഇടക്കുന്നം സ്വദേശി സുരേഷ് കുന്നുങ്കലിന്റെ നേതൃത്വത്തിൽ ഷിബു ആനയടി,ഷിബു പുല്ലുകുളങ്ങര എന്നിവർ ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.പ്രധാന വാതിലിന്റെ ഇരുവശങ്ങളിലുമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.ഏഴരയടി ഉയരമുള്ള രണ്ട് ദ്വാരപാലകൻമാരുടെ ചിത്രങ്ങളാണ് പ്രധാമായും
വരച്ചിരിക്കുന്നത്.കൂടാതെ ഗോപുരത്തിനു മുകളിൽ സിമൻ്റിൽ തീർത്ത രൂപങ്ങൾ ചുമർചിത്ര ശൈലിയിൽ ചായങ്ങൾക്കൊണ്ട് വർണാഭമാക്കി.37 ദിവസമെടുത്താണ് ഇത് പൂർത്തിയാക്കിയത്.

ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര കലാപഠന കേന്ദ്രത്തിൽ നിന്നും1990 – 1994 കാലയളവിൽ പഠനം പൂർത്തിയാക്കിയ കലാകാരനാണ് സുരേഷ് കുന്നുങ്കൽ .തിരുവനന്തപുരം ശ്രീപത്മനാഭസ്വമി ക്ഷേത്രം,പന്തളം വലിയ കോയിയ്ക്കൽ ശാസ്താ ക്ഷേത്രം, തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം,മമ്മിയൂർ മഹാദേവ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സുരേഷ് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

Advertisement