യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍

Advertisement

തെക്കുംഭാഗം .യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭര്‍ത്താവ് പോലീസിന്‍റെ പിടിയില്‍. ചവറ വടക്കുംഭാഗം, പുലിയാഴത്ത് കിഴക്കതില്‍ രതീഷ്കുമാര്‍ (40) ആണ് ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. 13.01.2023 തീയതി രാത്രി 09.30 മണിയോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ തെക്കുംഭാഗം പോലീസ് ഗാര്‍ഹിക പീഡനവും മനോവിഷമവും ആണ് യുവതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവതിയുടെ ഭര്‍ത്താവായ പ്രതിയെ അറസ്റ്റ് ചെയ്തു. ചവറ തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശങ്കരനാരായണന്‍, ഷാജിഗണേശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു

Advertisement