കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ 2എസ്. സി കോളനികളുടെ വികസനത്തിന്‌ 2കോടി രൂപ അനുവദിച്ചു, സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ കരുനാഗപ്പള്ളി നഗരസഭയിൽപ്പെട്ട കേശവപുരം ഐ എച് ഡി പി കോളനിക്കും,തഴവ ഗ്രാമപഞ്ചായത്തിൽപെട്ട പവുമ്പ ആലുവിള കോളനിക്കും പട്ടിക ജാതി വികസനം അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ പെടുത്തികോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു കോടി രൂപ വീതം അനുവദിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. അടിസ്ഥാന സൗകര്യവികസനത്തിൽ പിന്നോക്കം നിൽക്കുന്ന പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനികളുടെ വികസനത്തിനയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി നടപ്പാക്കുന്നത്. സി ആർ മഹേഷ്‌ എം എൽ എ ആവശ്യ പ്രകാരമാണ് ഈ വർഷം കേശവപുരം, പാവുമ്പ ആലുവിള കോളനികളെയും തെരഞ്ഞെടുത്തത്.
പാവുമ്പ ആലുവിള കോളനിയിൽ റോഡ്കോൺക്രീറ്റ്

നിർമാണം, റോഡ് സംരക്ഷണ ഭിത്തി നിർമാണം, വീട് പുന രുദ്ധാരണം, ഗ്രാമ കേന്ദ്രം നവീകരണം, കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കൽ,ഗാർഹിക കക്കൂസ് നിർമാണം, ഭവനങ്ങളുടെ പരിസരസംരക്ഷണം എന്നീ പ്രവർത്തികൾക്കായി ഒരുകോടി രൂപ അനുവദിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയിലെ കേശവപുരം ഐ എച് ഡി പി കോളനിയിൽ ഡ്രൈനേജ് നിർമാണം, കോൺക്രീറ്റ് റോഡ് നിർമാണം, റോഡ് സംരക്ഷണ ഭിത്തി നിർമാണം, തൊടുകളുടെ പുനരുദ്ധാരണം,21ഭവനങ്ങളുടെ പുനരുദ്ധാരണം,3സോളാർ മിനി മാസ്റ്റ് സ്ഥാപിക്കൽ,തുടങ്ങി ഒരു കോടി രൂപയുടെ പ്രവൃ ത്തികളാണ് നടപ്പാക്കുന്നത്. പാവുമ്പ ആലുവിള കോളനിയിലെ നിർമാണപ്രവർത്തനങ്ങളുടെ ഉൽഘാടനം ഇന്ന് വൈകിട്ട് 4മണിക്കും,കേശവപുരം ഐ എച് ഡി പി കോളനിയുടെ പ്രവർത്തന ഉൽഘാടനം നാളെ വൈകിട്ട് 4മണിക്കും സി ആർ മഹേഷ്‌ എം എൽ എ നിർവഹിക്കും

Advertisement