ആനയടിയിലെ വാടക വീട്ടിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

Advertisement

ശൂരനാട്ട്: ശൂരനാട് വടക്ക് നടുവിലേ മുറി കണ്ണമം ആനയടി ഗുരുമന്ദിരത്തിന് സമീപം വാടക വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് വടക്ക്
തെക്കേമുറി തുളസീ ഭവനത്തിൽ അഭിഷേക്(പ്രദീപ്,വേണാട് ത്രാസ് ഭരണിക്കാവ്)മകന്‍ പ്രജീഷ് (20) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.മരണ കാരണം അറിവായിട്ടില്ല.ബംഗ്ലരുവിൽ വിദ്യാർത്ഥിയായിരുന്നു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ പത്തിന് തെക്കേ മുറിയിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Advertisement