കോൺഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റി പൗര വിചാരണ വാഹന പ്രചാരണ ജാഥ നടത്തി

Advertisement

കുന്നത്തൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെയും വിലക്കയറ്റവും അഴിമതിയും പിൻവാതിൽ നിയമനങ്ങളും പോലീസ് അതിക്രമങ്ങളും കൈമുതലാക്കിയ പിണറായി സർക്കാരിനെ തെരുവിൽ വിചാരണ ചെയ്യുന്നതിന്റെയും ഭാഗമായി കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൗര വിചാരണ വാഹന പ്രചാരണ ജാഥ ചക്കുവള്ളിയിൽ സമാപിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ നയിച്ച ജാഥയുടെ പവിത്രേശ്വരം,കുന്നത്തൂർ പഞ്ചായത്തുകളിലെ പര്യടനത്തിന്റെ ഉദ്ഘാടനം പൊരിക്കൽ ജംഗ്ഷനിൽ
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ നിർവഹിച്ചു.പവിത്രേശ്വരം,കുന്നത്തൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ജാഥ കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ സമാപിച്ചു.സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.ശൂരനാട് തെക്ക്,ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളിൽ നടന്ന പര്യടനത്തിന്റെ ഉദ്ഘാടനം ശൂരനാട് തെക്ക് വലിയവീട്ടിൽ ജംഗ്ഷനിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു നിർവഹിച്ചു.

ചക്കുവള്ളിയിൽ നടന്ന സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ്
പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.പോരുവഴി മണ്ഡലം പ്രസിഡന്റ് കിണറുവിള നാസർ അദ്ധ്യക്ഷത വഹിച്ചു.വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ നേതാക്കളായ പി.കെ രവി, വൈ.ഷാജഹാൻ,കാഞ്ഞിരവിള അജയകുമാർ, കെ.ഹരികുമാർ,ഉല്ലാസ് കോവൂർ,ഗോകുലം അനിൽ,തുണ്ടിൽ നൗഷാദ്,പി.എസ് അനുതാജ്,സുഹൈൽ അൻസാരി, മണ്ഡലം പ്രസിഡന്റുമാരായ എസ്.ശ്രീകുമാർ,എച്ച്.
അബ്ദുൽ ഖലീൽ,കൊമ്പിപ്പള്ളിൽ സന്തോഷ്‌,

ആർ.സദാശിവൻപിള്ള,റ്റി.എ സുരേഷ് കുമാർ,രഘു കുന്നുവിള,അഭിലാഷ്,കൺവീനർമാരായ, വേണുഗോപാല കുറുപ്,എ.മുഹമ്മദ്‌ കുഞ്ഞ്, പുത്തൻപുര സുബൈർ,കാരക്കാട്ട് അനിൽ, അജയകുമാർ ,ചക്കുവള്ളി നസീർ,കുന്നത്തൂർ പ്രസാദ്,പവിത്രേശ്വരം അജയകുമാർ,ഹരിലാൽ,റെജി കുര്യൻ,രാജൻ നാട്ടിശ്ശേരി,ഷീജാ രാധാകൃഷ്ണൻ, ജയശ്രീ രമണൻ,ശ്രീദേവിയമ്മ,പോരുവഴി ജലീൽ,വരിക്കോലിൽ ബഷീർ എന്നിവർ സംസാരിച്ചു.കെ.സുകുമാരൻ നായർ മറുപടി പ്രസംഗം നടത്തി.

Advertisement