മൈനാഗപ്പള്ളി ശ്രീരംഗന്റെ ‘തീപ്പാടം’ പ്രകാശിതമായി

ശാസ്താംകോട്ട.പ്രശസ്തകവി മൈനാഗപ്പള്ളി ശ്രീരംഗന്റെ കവിതാ സമാഹാരമായ ‘തീപ്പാടം’ പ്രകാശിതമായി. കാവ്യം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മൈനാഗപ്പള്ളി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ കെ.വി.രാമാനുജൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ നടന്ന
സാംസ്‌കാരികസദസ്സിൽ വച്ച് കവി കുരീപ്പുഴ ശ്രീകുമാറാണ് പുസ്തകപ്രകാശനം നിർവഹിച്ചത്. കുരുമ്പോലിൽ ശ്രീകുമാർ കവിപരിചയം നിർവഹിച്ചു. കവി ചവറ കെ. എസ്. പിള്ള ആമുഖ പ്രഭാഷണം നടത്തി.
ഡോക്ടർ പി.കെ.ഗോപൻ പുസ്തകം ഏറ്റുവാങ്ങി. പി കെ അനിൽ മുഖ്യ പ്രഭാഷകനായി. പി.എസ്.സാനു, കെ.പി. ദിനേശ്,സാഹിത്യപ്രവർത്തകൻ മണി കെ. ചെന്താപ്പൂര് എന്നിവർ ആശംസയർപ്പിച്ചു. കവി മൈനാഗപ്പള്ളി ശ്രീരംഗൻ സദസ്സിനോട് പ്രതിവചിച്ചു. ദേശിങ്ങനാട് സാഹിത്യസംഘം, കൊല്ലം ആണ് പുസ്തകപ്രസാധകർ

സാംസ്‌കാരികസദസ്സിന് മുന്നോടിയായി പ്രമുഖകവികൾ പങ്കെടുത്ത കവിസദസ്സും നടന്നു. കല്ലട എം.സങ് അദ്ധ്യക്ഷനായ കവിസദസ്സ് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കാവ്യം സാഹിത്യവേദിയുടെ സെക്രട്ടറി കെ ഹരികുമാർ സ്വാഗതവും ട്രഷറർ റജി വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisement