ലോക സമാധാന നോബൽ പുരസ്‌കാര ജേതാവ് ജെറി വൈറ്റ് ശാസ്താംകോട്ടയിൽ

ശാസ്താംകോട്ട : സമാധാന നോബൽ പുരസ്‌കാര ജേതാവും, വൺ മില്ല്യൺ യൂത്ത് ഫോർ പീസ് എന്ന സന്ദേശവുമായി ലോക സമാധാനത്തിനുവേണ്ടിസാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് റിലീജിയൺ ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ ഡയറക്ടറുമായ ജെറി വൈറ്റ് 16 ന് ശാസ്താംകോട്ടയിലെത്തുന്നു.

ഇസ്രായേലിലെ കുഴിബോംബ് സ്ഫോടനത്തിൽ ഇരുപതാം വയസ്സിൽ വലതുകാൽ നഷ്ടപ്പെടുകയും പിന്നീട് യുദ്ധമുഖത്തും അല്ലാതെയുമുള്ള സ്ഫോടനങ്ങളിൽ ഇരയായ ലക്ഷക്കണക്കിനാളുകൾക്ക് താങ്ങായും സമാധാന സന്ദേശ വാഹകനായും ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ജെറി വൈറ്റിന് 1997 ലാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നത്.

ലോകത്തിൽ ലാന്റ് മൈനുകൾ നിരോധിക്കാനുള്ള ചരിത്രപരമായ ക്യാമ്പയിനുകൾ ഉൾപ്പെടെ നിരവധി സാമൂഹിക സേവനപരമായ പ്രവർത്തനങ്ങളും വൈറ്റിന്റെതായിട്ടുണ്ട്.ശാസ്താം കോട്ടയിൽ എത്തുന്ന ജെറി വൈറ്റ് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ലോകത്തിലെ വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതിനായി രൂപം കൊണ്ട ബ്രുക്ക് ഇന്റർനാഷണൽ കാഴ്ച ആർട്ട്‌ അക്കാഡമിയുടെ ആദ്യ നാടകമായ അഥീനയുടെ അവതരണത്തിനും സാക്ഷ്യം വഹിക്കും.

Advertisement