ഉദയംമുകൾ ഗവ.എച്ച്.വി എൽ.പി എസിന് പുതിയ കെട്ടിടം

ശൂരനാട് തെക്ക് നാലുമുക്ക് ഉദയംമുകൾ ഗവ. എച്ച് വി എൽ പി എസിൽ നിർമ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് നാലുമുക്ക് ഉദയംമുകൾ ഗവ.എച്ച് വി എൽ പി സ്കൂളിൽ നാൽപത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.അൻസർ ഷാഫി, ജനപ്രതിനിധികളായ പി ശ്യാമളയമ്മ, വി സി രാജി, ഷീജ എൻ, പി പുഷ്പകുമാരി, എസ് ശശികല, അബ്ദുൽ ലത്തീഫ്, വി ദീപ, എ ഇ ഒ. പി സുജാകുമാരി, എസ് എം സി ചെയർമാൻ ഐ കെ സാജിദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി എൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് കെ ശ്രീജ സ്വാഗതവും സ്കൂൾ എച്ച് എം ശോഭന ബി നന്ദിയും പറഞ്ഞു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാൽപത് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.

Advertisement