ഏഷ്യയിലെ ഏറ്റവും വലിയ ഗജമേള 22ന്,ആനയടി ഉല്‍സവത്തിന് ഇത്തവണ നിരക്കുന്നത് എഴുപതിലേറെ ഗജവീരന്മാര്‍

നരസിംഹജ്യോതി പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്

ശൂരനാട്. ഏഷ്യയിലെ ഏറ്റവും വലിയ ഗജമേളയും കാഴ്ച വിരുന്നുമൊരുക്കുന്ന ആനയടി പഴയിടം നര സിംഹസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. 22-ന് ആറാട്ടോടെ സമാപി ക്കും. വെള്ളിയാഴ്ച രാവിലെ വിശേ ഷാൽ പൂജകൾ, വൈകീട്ട് 5.30- ന് ആൽത്തറമേളം, രാത്രി 7.30-ന് കൊടിയേറ്റ്.

തന്ത്രിമാരായ കീഴ്ത്താമരശ്ശേരി ജാതവേദര് കേശവര് ഭട്ടതിരിപ്പാട്, രമേശ് ഭട്ടതിരിപ്പാട്, മേൽശാന്തി ഋഷികേശ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. 14-ന് വൈ കീട്ട് 4.30-ന് മന്ത്രി വീണാ ജോർജ് സാംസ്കാരികസമ്മേളനം ഉദ്ഘാട നം ചെയ്യും. സി.ആർ.മഹേഷ് എം .എൽ.എ. നരസിംഹജ്യോതി പുരസ്കാ രദാനം നിർവഹിക്കും. നടൻ ഉണ്ണി മുകുന്ദൻ പുരസ്കാരം ഏറ്റുവാങ്ങും. 15-ന് വൈകീട്ട് അഞ്ചിന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 9.30-ന് ഗാനമേള.

16-ന് രാത്രി 9.30-ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും. 17-ന് രാവിലെ 11-ന് ഉത്സവബലി, 9.30- ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും. 18-ന് ഒൻപതിന് ഭജന

19-ന് രാവിലെ ഉത്സവബലി, രാത്രി എട്ടിന് കഥകളി. 20-ന് രാവിലെ പത്തിന് നൂറും പാലും, വൈകീട്ട് മൂന്നിന് വാഹനഘോ ഷയാത്ര, രാത്രി എട്ടിന് ഗാനമേള. 21-ന് രാവിലെ 8.30 മുതൽ നേർച്ച ആന എഴുന്നള്ളത്ത് നടക്കും.

22-ന് വൈകീട്ട് മൂന്നിന് ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ചയും തു ടർന്ന് അഞ്ചിന് ഗജമേള നടക്കും. ആനയടി അപ്പു, തൃക്കടവൂർ ശിവരാജു, ചിറയ്ക്കൽ കാളിദാസൻ, പുതു പ്പള്ളി കേശവൻ, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ തുടങ്ങി എഴുപതിൽപ്പരം ഗജവീരന്മാർ പങ്കെടുക്കും.

5.30-ന് തിരുവമ്പാടി വിഭാഗം കിഴക്കൂട്ട് അനിയൻമാരാരുടെ പാണ്ടിമേളം. 7.30-ന് ഉത്സവം കൊ ടിയിറങ്ങും. 7.45-ന് ആറാട്ട് എഴു ന്നള്ളത്ത്, 9.45-ന് ആറാട്ടുവരവ്, പത്തിന് ഗുരുവായൂർ ജയപ്രകാ ശിന്റെ പഞ്ചാരിമേളം, രാത്രി ഒന്നി ന് നാടകം എന്നിവയാണ് പരിപാടികള്‍

Advertisement