ഫാദർ ഇമ്മാനുവൽ ജഗദീശൻ ഷഷ്ടിപൂര്‍ത്തിക്ക് തലേ ദിവസം നിര്യാതനായി

Advertisement

കൊല്ലം. രൂപത വൈദികനും നീണ്ടകര ഫെറോനയുടെയും ഇടവകയുടെയും വികാരിയുമായ ഫാ.ഇമ്മാനുവൽ ജഗദീശൻ കെ. നിര്യാതനായി. സംസ്കാര ശുശ്രൂഷ 13/01/2023 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3. ന് അച്ചന്റെ കല്ലട മുട്ടത്തുള്ള ഭവനത്തിൽ പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്നു ബിഷപ്പുമാരായ പോൾ ആന്റണി മുല്ലശേരി, സ്റ്റാൻലി റോമൻ എന്നിവരുടെ കാർമ്മികത്വത്തിൽ കല്ലട, കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ദി വ്യ ബലിക്ക് ശേഷം മൃതസംസ്കാരം നടക്കും.

വെള്ളിയാഴ്ച അദ്ദേഹം ഷഷ്ടിപൂർത്തി ആഘോഷിക്കാൻ ഒരുങ്ങവെയാണ് പെട്ടെന്നുള്ള വേർപാട്.

കൊല്ലം സെന്റ് റഫേൽസ് മൈനർ സെമിനാരി, ആലുവ കാർമൽഗിരി, മംഗലപ്പുഴ സെന്റ് ജോസഫ്സ് മേജർ സെമിനാരികൾ എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി.
കൊല്ലം മെത്രാൻ റവ. ഡോ. ജോസഫ് ജി. ഫെർ ണാന്റസിൽ നിന്ന് 1989 ൽ വൈദിക പട്ടം സ്വീകരിച്ചു.

രൂപതയിലെ കാഞ്ഞിരകോട്, ചെമ്മക്കാട്, കായംകുളം, പടപ്പക്കര, ശാസ്താംകോട്ട, പട്ടകടവ്, കുരീപ്പുഴ, അരിനല്ലൂർ, തെക്കുംഭാഗം, ലൂർദ്പുരം, കണ്ണനല്ലൂർ, കണ്ടച്ചിറ, നീണ്ടകര എന്നീ ഇടവകകളിൽ ഇടവക വികാരിയായി സേവനമനുഷ്ടിച്ചു.
ലിറ്റിൽ വേ അസോസിയേഷൻ ഡയറക്ടർ, രൂപത മുഖപത്രമായ വിശ്വധർമം എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഹ്രസ്വകാലം ഇറ്റലിയിലും സഭാ ശുശ്രൂഷ ചെയ്തുണ്ട്. എഴുത്തുകാരനും വാഗ്മിയുമാണ്.

കൊല്ലം രൂപതയിലെ കല്ലട ഇടവകയിൽ മുട്ടം എൻ. ബി. കെ ഹൗസിൽ പരേതരായ കൊളമ്പസ്, മരിയ എന്നിവർ മാതാപിതാക്കളാണ്. റെംജി, സോളമൻ, യേശുദാസൻ, പരേതരായ സേവ്യർ, ജെയിംസ് എന്നിവരാണ് സഹോദരങ്ങൾ.

Advertisement