ഉദയംമുകൾ ഗവ. എച്ച് വി എൽ പി എസ്; പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

ശൂരനാട് തെക്ക് നാലുമുക്ക് ഉദയം മുകൾ ഗവ. എച്ച് വി എൽ പി എസിൽ കോവൂർ കുഞ്ഞുമോൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നാൽപത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം
Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് നാലുമുക്ക് ഉദയംമുകൾ ഗവ. എച്ച് വി എൽ പി സ്കൂളിൽ കോവൂർ കുഞ്ഞുമോൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാൽപത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 13 വെള്ളി) നടക്കും. വൈകിട്ട് 3.30ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.

കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷത വഹിയ്ക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് കെ ശ്രീജ സ്വാഗതവും സ്കൂൾ എച്ച് എം ശോഭന ബി നന്ദിയും പറയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. അൻസർ ഷാഫി, ജനപ്രതിനിധികളായ പി ശ്യാമളയമ്മ, വി സി രാജി, ഷീജ എൻ, പി പുഷ്പകുമാരി, എസ് ശശികല, അബ്ദുൽ ലത്തീഫ്, വി ദീപ, എ ഇ ഒ. പി സുജാകുമാരി, എസ് എം സി ചെയർമാൻ ഐ കെ സാജിദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി എൻ എന്നിവർ സംസാരിയ്ക്കും

Advertisement