പ്രായപൂർത്തിയാകാത്ത സഹോദരന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുന്നത്തൂരിലെ ബാർബർ അകത്തായി

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്സിൽ പ്രതിയായ ബാർബർ അകത്തായി.കുന്നത്തൂർ മാനാമ്പുഴ സ്വദേശി ശശീന്ദ്രൻ (72) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര സബ്ബ് ജയിലിലേക്ക് മാറ്റി.ഒരാഴ്ച മുമ്പാണ്
10 വയസ്സിൽ താഴെയുള്ള കുട്ടികൾ മുത്തച്ചനൊപ്പം മുടിവെട്ടാൻ ഇയ്യാളുടെ കടയിൽ എത്തിയത്.കുട്ടികളെ ബാർബർ ഷോപ്പിൽ നിർത്തിയ ശേഷം മുത്തച്ചൻ മറ്റൊരിടത്തേക്ക് പോയി.തിരികെ എത്തിയപ്പോഴാണ് ബാർബർ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായ വിവരമറിയുന്നത്.എന്നാൽ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല.സംഭവം നാട്ടിൽ സംസാരമായതോടെ പ്രദേശവാസികളായ ചില രാഷ്ട്രീയ പ്രവർത്തകർ പ്രതിയെ രക്ഷപ്പെടുത്താൻ അണിയറയിൽ നീക്കം ആരംഭിച്ചിരുന്നു.സംഭവം വിവാദമായതോടെയാണ് ശാസ്താംകോട്ട
പോലീസിൽ വീട്ടുകാർ പരാതി നൽകിയതും പോലീസ് ബാർബർക്കെതിരെ കേസ്സെടുത്തതും.മുൻപും നിരവധി തവണ ഇത്തരത്തിൽ പ്രതി മറ്റ് കുട്ടികളോടും പെരുമാറിയിരുന്നതായി വിവരമുണ്ട്.

Advertisement