വേങ്ങ നെല്ലിക്കുന്നത്ത് മുക്കിൽ ആടിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ കിണറ്റിൽ അകപ്പെട്ടു; ഫയർഫോഴ്സ് രക്ഷകരായി

ശാസ്താംകോട്ട : കിണറ്റിൽ അകപ്പെട്ടയാളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.വേങ്ങ നെല്ലിക്കുന്നത്ത് ശിവൻപിള്ളയാണ് കിണറ്റിൽ
വീണത്.തിങ്കളാഴ് വൈകിട്ട് അഞ്ചോടെ സമീപവാസിയായ ഊപ്പൻ വിളയിൽ ബാലകൃഷ്ണപിള്ളയുടെ വീട്ടിലെ ആട് കിണറ്റിൽ വീണിരുന്നു.ഇതിനെ രക്ഷിക്കാനാണ് ശിവൻപിള്ള കിണറ്റിൽ ഇറങ്ങിയത്.എന്നാൽ പിന്നീട് ഇദ്ദേഹത്തിന് കിണറ്റിൽ നിന്നും കയറാനായില്ല.തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി ശിവൻപിള്ളയെ നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.

Advertisement