മരണത്തിലും സൗഹൃദം കാത്തുസൂക്ഷിച്ച് ഭവാനിയും സരോജിനിയും

ഭവാനി, സരോജിനി
Advertisement

ശാസ്താംകോട്ട : ബാല്യകാലം മുതലുള്ള സുഹൃത്തുക്കളും അയൽവാസികളുമായ വയോധിക സ്ത്രീകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു.വടക്കൻ മൈനാഗപ്പള്ളി പെരുമന കിഴക്കതിൽ പരേതനായ പരമുവിൻ്റെ ഭാര്യ ഭവാനി (90),വടക്കേ ഭാഗത്ത് പരേതനായ പുരുഷോത്തമൻ്റെ ഭാര്യ സരോജനി (90) എന്നിവരാണ് മരണപ്പെട്ടത്.ഭവാനി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയും സരോജനി 2 മണിക്കൂറിനു ശേഷവുമാണ് മരിച്ചത്.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് ഇരുവരും മരണപ്പെട്ടത്.ഭവാനിയുടെ സംസ്ക്കാരം രാത്രി ഏഴിന് നടന്നു.സരോജനിയുടെ സംസ്ക്കാരം രാത്രി ഒൻപതിന് നടക്കും.സരോജനിയുടെ മക്കൾ:മണിയമ്മ,രാധാകൃഷ്ണൻ ,ശിവൻകുട്ടി,ശോഭന.മരുമക്കൾ: ചന്ദ്രമോഹനൻ, ലളിത, വത്സല,സന്തോഷ്.ഭവാനിയുടെ മക്കൾ: സരസ്വതി,യശോദ, പരേതനായ തുളസി,സുഭദ്ര, മുരളീധരൻ,അനിത.മരുമക്കൾ: പരേതനായ വാസുദേവൻ,തങ്കപ്പൻ, വസന്ത രാജേന്ദ്രൻ,രാധിക,ബാബു.

Advertisement