പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ശാസ്താംകോട്ട. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെയും അടൂർ കാരുണ്യ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് നടന്ന ക്യാമ്പ് ശാസ്താംകോട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.ഷെരീഫ്. എസ് ഉദ്ഘാടനം ചെയ്തു.ആധുനിക കാലഘട്ടത്തിലെ മാറിയ തൊഴിൽ സാഹചര്യവും ജീവിതക്രമവും മൂലം ഉണ്ടാകാവുന്ന നേത്ര രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിൽ കാരുണ്യ കണ്ണാശുപത്രിയിലെ ഡോ.ശ്രുതി വിജയലക്ഷ്മി ക്യാമ്പ് വിശദീകരണം നടത്തി.

എസ് എച്ച് ഓമാരായ അനൂപ്.എ,ജോസഫ് ലിയോൺ,രതീഷ്.ആർ, പോലീസ് സൊസൈറ്റി ഭരണസമിതി അംഗം ശിവകുമാർ.എ.എ, ജില്ലാ സെക്രട്ടറി സാജു.ആർ.എൽ സംഘടനാംഗങ്ങളായ നിക്‌സൺ ചാൾസ്,ഭൂവനചന്ദ്രൻ നായർ,ഷാജഹാൻ, മധുസൂദനൻ,ജോൺസൻ.കെ.വൈ,കാരുണ്യ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോമസ് ജോൺ,സിംല രാജു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ പി ഓ എ കൊല്ലം റൂറൽ ജില്ലാ വൈസ് പ്രസിഡന്റ് സുജിത്.എസ്.എൽ ന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് ഉദ്ഘാടന യോഗത്തിൽ ജില്ലാ ട്രഷറർ ആർ.രാജീവൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റ്റി.കെ മധുക്കുട്ടൻ കൃതജ്ഞതയും പറഞ്ഞു.നേത്ര പരിശോധന ക്യാമ്പിനോടൊപ്പം കൊട്ടാരക്കര ക്വാളിറ്റി കെയർ ലാബിന്റെ സേവനവും,സൗജന്യ കണ്ണട വിതരണവും,പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണട അലവൻസ് ലഭിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനവും ക്യാമ്പിന്റെ മറ്റ് സവിശേഷതകളായിരുന്നു.

Advertisement