ശ്രീനാരായണപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം

Advertisement

ശൂരനാട് വടക്ക്. ശ്രീനാരായണപുരം മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര മഹോത്സവം 2023 ജനുവരി ആറിന് നടക്കും. ഇന്നും വളർന്നുകൊണ്ടിരിക്കുന്ന ശിലയിൽ സ്വയംഭൂവായ ശ്രീമഹാദേവ ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രത്തിലെ തിരുവുത്സവ നാളിൽ കല ശാഭിഷേകം, കലശപൂജ, പൊങ്കാല, പുറത്തെഴുന്നള്ളിപ്പ്, സേവ തുടങ്ങിയ ക്ഷേത്രാചാര ചടങ്ങുകൾക്കൊപ്പം ഓരോ കരകളിൽ നിന്നും പ്രത്യേകം പ്രത്യേകം കെട്ടുകാഴ്ചകളും ദേവദേവന്മാർക്ക് സമർപ്പിക്കപ്പെടും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കീഴ്ത്താമരശ്ശേരി മഠം രമേശ് ഭ ട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കലേശ ന്‍ നമ്പൂതിരി തുടങ്ങിയവർ പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകും. രാവിലെ 5 30ന് നടക്കുന്ന പൊങ്കാലയിൽ പ്രദേശവാസികളായ എല്ലാ സ്ത്രീ ജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

Advertisement