പെരുവേലിക്കരയിൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ച് കൊന്നു

കുന്നത്തൂർ : പെരുവേലിക്കരയിൽ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു.പെരുവേലിക്കര തേവരുകിഴക്കതിൽ ബാബുപിള്ളയുടെ വീട്ടുമുറ്റത്ത്
കെട്ടിയിരുന്ന ആടുകളെയാണ്
വീട്ടുകാർ നോക്കി നിൽക്കവേ നായ്ക്കൾ ആക്രമിച്ചത്.ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം.ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ആടിന്റെ നില ഗുരുതരമാണ്.

Advertisement