മുണ്ടക്കൽ കിൻഫ്രാ പാർക്കിൽ നിന്നും മോഷണം നടത്തിയ ആളെ പിടികൂടി

Advertisement

കൊല്ലം.മുണ്ടക്കൽ കിൻഫ്രാ പാർക്കിൽ നിന്നും മോഷണം നടത്തിയ ആളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. ഇരവിപുരം തെക്കുംഭാഗത്ത് പുത്തനഴികം തോപ്പിൽ ഫ്രാൻസിസ്(26) ആണ് പോലീസിന്റെ പിടിയിലായത്.

കൊല്ലം മുണ്ടക്കൽ കിൻഫ്രാ പാർക്കിൽ നിർമ്മാണം എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലെ 70000 നടന്നുകൊണ്ടിരിക്കുന്ന സാബ് രൂപ വിലവരുന്ന നിർമ്മാണ സാമഗ്രികളാണ് മോഷണം നടത്തിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുൺ.ജി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ജിബി, എ.എസ്.ഐ ജെയിംസ്, സിപിഒ മാരായ സജീവ്, ബിനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement