ക്രിസ്മസ് ആഘോഷത്തിനിടെ പതാരത്ത് നടന്ന
സംഘർഷം; നാല് പ്രതികൾ കൂടി അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട : ക്രിസ്മസ് ആഘോഷത്തിനിടെ പതാരത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിബിൻ ഭവനത്തിൽ ബിബിൻ (23), തൃക്കുന്നപ്പുഴ തെക്ക് ഹാപ്പി നിവാസിൽ അഭിഷേക് (23),കിടങ്ങയം നടുവിൽ വയലോരം വീട്ടിൽ അമൽ രാജ് (20), കിടങ്ങയം വടക്ക് കൂവളക്കുറ്റി വടക്കത്തിൽ അമീർ (23) എന്നിവരാണ് പിടിയിലായത്.

പതാരം കുറ്റിയിൽ തെക്കതിൽ ജങ്ഷനിൽ കഴിഞ്ഞ 25ന് രാത്രി നടന്ന പരിപാടിക്കിടയിലാണ് സംഘർഷമുണ്ടായത്. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ നാലുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

Advertisement