കേരളം സാമൂഹികവികസന മേഖലകളിൽ ലോകോത്തര നിലവാരത്തിൽ:മന്ത്രി കെ.എൻ.ബാലഗോപാൽ

Advertisement

കൊട്ടാരക്കര.സാമൂഹിക വികസന മേഖലകളിൽ കേരളത്തിന്റേത് ലോകോത്തര നിലവാരമെന്ന് ധനവകുപ്പ്മന്ത്രി കെ.എൻ.ബാലഗോപാൽ.വെളിയം ഗ്രാമപഞ്ചായത്ത് ഓടനാവട്ടം ടൗൺ വാർഡ് സ്മാർട്ട് അങ്കണവാടിയുടെ കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അങ്കണവാടി മുതൽ ആശുപത്രികൾ വരെ ലോകോത്തര നിലവാരത്തിൽ ആണ് മുന്നോട്ട് പോകുന്നത്.സർക്കാരിന്റെ സവിശേഷ ശ്രദ്ധ ഇത്തരം നേട്ടങ്ങൾ നിലനിർത്താൻ ഉണ്ടാകും. ജനകീയമായ ഇടപെടൽ കൂടി ഉണ്ടെങ്കിലേ കൂടുതൽ മുന്നോട്ട് പോകാൻ കഴിയൂ.സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളും ആധുനികമാക്കാനുള്ള പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് ആർ.ബിനോജ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻപിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, സ്ഥിരം സമിതി അധ്യക്ഷരായ കെ.സോമശേഖരൻ, എം.ബി.പ്രകാശ്, ജാൻസി സിജു, വാർഡ് മെമ്പർ ഷീബ സന്തോഷ്, ജില്ലാ വനിതാശിശുവികസന ഓഫിസർ പി.ബിജി തുടങ്ങിയവർ സംസാരിച്ചു.

Advertisement