മികവ്-2022; അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

Advertisement

കൊല്ലം.കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മികവ്-2022 എന്ന പേരില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ ഉദ്യോഗസ്ഥരുടെ മക്കളില്‍ വിദ്യാഭ്യാസ മേഖലയിലും മറ്റ് ഇതര മേഖലകളിലും മികവ് പുലര്‍ത്തിയവരേയും, പോലീസ് സേനയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണര്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ചവരേയും, മറ്റ് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരേയും ആദരിച്ചു.

ഇന്ന് കൊല്ലം എ.ആര്‍ ക്യാമ്പില്‍ കെ.പി.ഒ.എ ജില്ലാ പ്രസിഡന്‍റ് ആര്‍ ജയകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം ബദറുദ്ദീന്‍ സ്വാഗതം ആശംസിക്കുകയും കെ.പി.ഒ.എ സംസ്ഥാന സെക്രട്ടറി . സി.ആര്‍ ബിജു ആശംസകള്‍ ആറിയിക്കുകയും ചെയ്യ്തു. കൊല്ലം എ.ആര്‍ ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്‍റ്കെ.എം ജോസഫ്, ഡി.സി.ആര്‍.ബി എസിപി എ.പ്രതീപ് കുമാര്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം . കെ സുനി, കെ.പി.എ സംസ്ഥാന പ്രസിഡന്‍റ് ഷിനോ ദാസ്, കെ.പി.എ കൊല്ലം സിറ്റി ജില്ലാ സെക്രട്ടറി . ഷഹീര്‍ എസ്, കൊല്ലം പോലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്. സനോജ്, എന്നിവരും യോഗത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു. കെ.പി.ഒ.എ ജില്ലാ ട്രഷറര്‍ തമ്പാന്‍ ജെ യോഗത്തിന് കൃതജ്ഞത പ്രകാശിപ്പിച്ചു.

Advertisement