ലിങ്ക് റോഡ് പ്രദേശത്ത്മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടി – ജില്ലാ കളക്ടർ

കൊല്ലം.ലിങ്ക് റോഡ് പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. അഷ്ടമുടി നവീകരണമായി ബന്ധപ്പെട്ട് ലിങ്ക് റോഡ് പ്രദേശം സന്ദർശിക്കുകയായിരുന്നു കളക്ടർ .പ്രദേശത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്ന പ്രവർത്തി കൊല്ലം കോർപ്പറേഷൻ നടത്തിവരികയാണ്.

മണിച്ചോടി നിന്നും ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അഷ്ടമുടിക്കായലിലേക്ക് പതിക്കാതിരിക്കാൻ മെഷ് സ്ഥാപിക്കും. മണിച്ചിതോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യും. രാത്രികാലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായി സ്കോഡുകളുടെ പരിശോധന കർശനമാക്കും. പ്രദേശത്തെ റവന്യൂ മേഖലയിൽ വേലി തിരിച് കർശന നിരീക്ഷണം ഏർപ്പെടുത്തും.

കായൽ പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന പരാതിയിൽ മേൽ നടപടി സ്വീകരിക്കുമെന്നും അതിനായി പ്രത്യേക സ്കോടുകൾ രൂപീകരിക്കുമെന്നും അറിയിച്ചു. അഷ്ടമുടിക്കായലിലെ 12 കടവുകളിൽ നിന്നും മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്ന ചെയ്യുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്ലാൻ കോർപ്പറേഷൻ തയ്യാറാക്കി വരുന്നു ഇവയെ എത്രയും വേഗം ഉപയോഗപ്രദമായ രീതിയിൽ ചെയ്തു പ്രവർത്തനങ്ങൾ തൊരിതപ്പെടുത്തും. അഷ്ടമുടി കായൽ നവീകരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി യോഗം ചേരുമെന്നും കളക്ടർ അറിയിച്ചു.

Advertisement