ക്രിസ്തുമസ് ആഘോഷരാവില്‍ ആക്രമണം; അഞ്ച് പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം. മാരകായുധങ്ങളുമായി ക്രിസ്തുമസ് രാത്രി ഏറ്റുമുട്ടിയ സംഘത്തിലെ അഞ്ച് പ്രതികളെ പള്ളിത്തോട്ടം പോലീസ് പിടികൂടി. തൃക്കടവൂര്‍, കുരീപ്പുഴ, കാട്ടുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ അരുണ്‍(30), തൃക്കടവൂര്‍, കുരീപ്പുഴ, ചിറക്കരോട്ട് വീട്ടില്‍, അന്‍സില്‍(29), കൊല്ലം വെസ്റ്റ് വില്ലേജില്‍ വാടി പന്തല്‍വീട് പുരയിടത്തില്‍ രാജന്‍(33), കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടത്ത് ക്യൂ.എസ്സ്.എസ്സ് കോളനിയില്‍ ദിലീപ്(27), കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടത്ത് കൗമുദി നഗര്‍ 48 ലൗലാന്റ് ഷാനു(27) എന്നിവരാണ് പോലീസ് പിടിയിലായത്.

പ്രതികള്‍ മുന്‍വിരോധത്താല്‍ ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന പള്ളിത്തോട്ടം ഗലീലീയോ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വച്ച് പരസ്പരം ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇരു സംഘത്തിലുമുള്ളവര്‍ക്ക് പരിക്കേറ്റു. അറസ്റ്റിലായ പ്രതികള്‍ മുന്‍കാലങ്ങളിലും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ആക്രമത്തില്‍ പങ്കെടുത്ത മറ്റു പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പള്ളിത്തോട്ടം പോലീസ് അറിയിച്ചു.

കൊല്ലം എസിപി അഭിലാഷ്.എ യുടെ നിര്‍ദ്ദോശാനുസരണം പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍ സ്റ്റെപ്‌റ്റോ ജോണ്‍, എസ്.സിപിഒ ഷാനവാസ്, സിപിഒ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമന്റ് ചെയ്തു.

Advertisement