യുവതിയുടെ സ്കൂട്ടറുകള്‍ തീവച്ചു, ഓട്ടോഡ്രൈവര്‍ പിടിയില്‍

Advertisement

ശക്തികുളങ്ങര . മുന്‍വിരോധത്തില്‍ സ്കൂട്ടറുകള്‍ തീവച്ച് നശിപ്പിച്ച പ്രതി പോലീസ് പിടിയിലായി. ചവറ അറയ്ക്കല്‍ ക്ഷേത്രത്തിന് സമീപം ജീസ് ഭവനില്‍ തോമസ് ആല്‍ഫ(37) ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. മുക്കാട്, കന്നിട്ടവടക്കതില്‍ ഷീബയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്കൂട്ടറുകളാണ് പ്രതി രാത്രി തീവച്ച് നശിപ്പിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ റോഡ് സൈഡില്‍ ആവലാതിക്കാരി സ്കൂട്ടറുകള്‍ വച്ചതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.

ഷീബയുടെ പരാതിയില്‍ ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്. ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഡാര്‍വ്വിന്‍, ഷാജഹാന്‍, എ.എസ്.ഐ മാരായ അനില്‍, ബാബുക്കുട്ടന്‍, എസ്.സി.പി.ഓ ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement