പടിഞ്ഞാറെ കല്ലടയിൽ ഭരണസമിതിയുടെ രണ്ടാം വാർഷികവും വിവിധ ക്ഷേമപദ്ധതികളുടെ ഉത്ഘാടനവും

പടിഞ്ഞാറെ കല്ലട. ഭരണസമിതിയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്ഷേമപദ്ധതികൾക്ക് തുടക്കമായി.അതിദാരിദ്ര്യനിർമാർജ്ജനത്തിന്റെ ഭാഗമായി ഭക്ഷ്യധന്യങ്ങളുടെ വിതരണഉത്ഘാടനം, അഗതിആശ്രയകിറ്റ് വിതരണം, പ്രസിഡന്റ് റിലീഫ് ഫണ്ട്‌ വിതരണം എന്നിവയാണ് പ്രധാനമായും വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്നത്. കോവൂർ കുഞ്ഞുമോൻ എം. എൽ. എ പദ്ധതികളുടെ ഉത്ഘാടനം നിർവഹിച്ചു.

പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൽ. സുധ, ബ്ലോക്ക് മെമ്പർ വി. രതീഷ്, അംഗങ്ങളായ എൻ. ശിവാനന്ദൻ, റ്റി. ശിവരാജൻ, എൻ. ഓമനക്കുട്ടൻ പിള്ള, അംബികകുമാരി, രജീല, ലൈലസമദ്, ഷീലകുമാരി, സുനിതദാസ്, സിന്ധു എന്നിവർ ആശംസകൾ നേർന്നു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. സുധീർ സ്വാഗതവും സെക്രട്ടറി കെ. സീമ നന്ദിയും പറഞ്ഞു

Advertisement