കുണ്ടറയില്‍ മദ്യപ സംഘത്തിന്‍റെ ബഹളം, അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം

Advertisement

കുണ്ടറ. മദ്യപിച്ച് പേക്കൂത്ത്, കേസന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം 5 പോലീസുകാർക്ക് പരിക്ക്.
മദ്യപാനസംഘത്തിലെ പിടിക്കുന്നതിനിടെയാണ് പരിക്ക്.3 പേർ അറസ്റ്റിൽ.

കുണ്ടറയിൽ മദ്യപാനസംഘo പ്രശ്നമുണ്ടാക്കുന്നതറിഞ്ഞ് അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥർക്കാണ് ക്രൂര മർദ്ദനം ഏറ്റത്. കുണ്ടറ കുഴിയം എൻ.എസ്. എസ് കരയോഗത്തിന് സമീപം ഇന്നലെ രാത്രി 12 മാണിയോട് കൂടിയായിരുന്നു സംഭവം. അക്രമത്തിൽ 5 പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. കൂടുതൽ പോലീസ്
സ്ഥലത്ത് എത്തിയ ശേഷം ഏറെ നേരം നീണ്ട ശ്രമഫലമായിയാണ് പ്രതികളെ കീഴ്പ്പെടുത്താൻ കഴിഞ്ഞത്.

മർദ്ദനമേറ്റ സിവിൽ പോലീസ് ഓഫീസർ അക്ഷയ്, കൺട്രോൾ റൂം എസ്. ഐ ഭക്തവത്സലൻ എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും
തലയ്ക്ക് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ ഷിന്റോയെ കുണ്ടറ താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. സാരമായി
പരിക്കുപറ്റിയ സിവിൽ പോലീസ് ഓഫീസർ വിഷ്ണു, അരുൺ എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതടക്കം ഗുരുതര വകുപ്പുകൾ പ്രതികൾക്ക് ചുമത്തിയിട്ടുണ്ട്.

Advertisement