നെടിയവിള വി ജി എസ്എസ് എ എച്ച് എസ് എസിലെ എൻ എസ് എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

Advertisement

ശാസ്താംകോട്ട : നെടിയവിള വി. ജി. എസ്. എസ്. എ. എച്ച്. എസ്. എസിലെ എൻ. എസ്. എസ് സപ്തദിന ക്യാമ്പ് മുതുപിലാക്കാട് ഗവ. എൽ. പി. എസിൽ ആരംഭിച്ചു. പഞ്ചായത്ത് അംഗം അനിൽ തുമ്പോടൻ ഉദ്ഘാടനം ചെയ്തു.
പി. ടി. എ പ്രസിഡന്റ് പി. എസ്. രാജശേഖരൻ പിള്ള അധ്യക്ഷൻ ആയിരുന്നു.

ക്യാമ്പിന്റെ ഭാഗമായി അടുക്കളതോട്ട നിർമ്മാണം, മാലിന്യ നിർമാർജനം, ഫലവൃക്ഷ തൈ നടീൽ, തെരുവ് നാടക അവതരണം,
അത്മഹത്യക്കെതിരെയുള്ള ബോധവത്ക്കരണം, പ്രസംഗ, നേതൃത്വ പരിശീലനം, തൊഴിൽ പരിശീലനങ്ങൾ, ലഹരി വിരുദ്ധ ക്യാൻവാസ്, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,കലാപരിപാ ടികൾ തുടങ്ങിയവ സംഘടിപ്പിക്കും.
വിവിധ ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകളും നടക്കും. ക്യാമ്പ് 31ന് സമാപിക്കും.

സ്കൂൾ പ്രിൻസിപ്പൽ എസ്. ലേഖ,പ്രോഗ്രാം ഓഫീസർ മിനി ആർ. പിള്ള എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

Advertisement