ബൈക്ക് ടിപ്പറിൽ ഇടിച്ച് കുണ്ടറയില്‍ ക്ഷേത്ര പൂജാരി മരിച്ചു

Advertisement


കുണ്ടറ. നിർത്തിയിട്ടിരുന്ന ടിപ്പറിൽ ബൈക്ക് ഇടിച്ച്  ക്ഷേത്രപൂജാരി മരിച്ചു.  മൺറോതുരുത്ത് പേഴുംതുരുത്ത് പടിഞ്ഞറ്റേ വാലയിൽ വീട്ടിൽ വിജയന്റെ മകൻ ജിഷ്ണു (27) ആണ് മരിച്ചത്. വെള്ളിമൺ ദുർഗാദേവി ക്ഷേത്രപൂജാരിയും ട്യൂഷന്‍ അധ്യാപകനുമായിരുന്നു. ഇന്നലെ രാവിലെ 5.30ന് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ വെള്ളിമൺ ഹയർ സെക്കന്ററി സ്‌കൂളിന് സമീപത്തായിരുന്നു അപകടം.

അതുവഴി വന്ന തിരുവനന്തപുരം ബസ്സിലെ യാത്രക്കാരി അപകട വിവരം അവരുടെ മകനെ വിളിച്ചറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരം അറിഞ്ഞത്. അരമണിക്കുറോളം റോഡിൽ കിടന്ന ജിഷ്ണുവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സുപ്രഭ. ഭാര്യ: നീതു(അധ്യാപിക, വെള്ളിമൺ സിദ്ധാർത്ഥ). മകൾ: ആര്യ കൃഷ്ണ. കുണ്ടറ പൊലീസ് നടപടികൾ സ്വീകരിച്ചു.

Advertisement