മൈലാപ്പൂരില്‍ എംഡിഎംഎ യുമായി യുവാവ് പോലീസ് പിടിയിൽ


കൊല്ലം.അടുത്ത കാലത്തായി വർദ്ധിച്ചുവരുന്ന ന്യൂജനറേഷൻ സിന്തറ്റിക്ക് ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനായി സിറ്റി പോലീസ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായി ചില്ലറ വിൽപ്പനയ്ക്കായി സുക്ഷിച്ചിരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി.

കൊല്ലം മുണ്ടക്കൽ വില്ലേജിൽ കന്റോൺമെന്റ് സൗത്തിൽ സെന്റ് അന്റണി കോട്ടേജിൽ ദിലൻ(21) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി എം.ഡി.എം.എ യുമായി നിരവധി ചെറുപ്പക്കാർ സിറ്റി പോലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊട്ടിയം മൈലാപ്പൂര് കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി ഇയാൾ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസിന്റെ ആന്റി നാർക്കോട്ടിക്ക് വിഭാഗവും കൊട്ടിയം പോലീസും ചേർന്ന് പരിശോധന നടത്തിയത്.

ഇയാളുടെ പോക്കറ്റിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.19 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. കൊട്ടിയം പോലീസ് സബ് ഇൻസ്‌പെക്ടർ ഷിയാസിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ ജയകുമാർ, എഎസ്‌ഐ ഫിറോസ്ഖാൻ ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി ജെറോം, എസ്‌സി.പി.ഓ മാരായ സജു, സീനു, മനു, രിപു, രതീഷ,് സിപിഒ ലിനു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Advertisement