ജില്ലാ ഡോഗ് സ്‌ക്വാഡിലെ രേണു വിരമിച്ചു

കൊല്ലം. സിറ്റി പോലീസ് ഡോഗ് സ്‌ക്വാഡിലെ എക്‌സ്‌പ്ലോസീവ് ട്രാക്കറായ രേണു(റാണി) വിരമിച്ചു. ലാബ്രഡോർ ഇനത്തിൽപ്പെട്ട രേണു 2014 -15 ൽ കേരള പൊ അക്കാദമിയിലാണ് പരിശീലനം പൂർത്തിയാക്കിയത്. രേണു എന്നാണ് പേരെങ്കിലും സ്‌നേഹപൂർവം റാണി എന്നാണ് വിളിച്ചിരുന്നത്. കൊല്ലം സിറ്റി പരിധിയിലും റൂറൽ പരിധിയിലും നിരവധി സ്‌പോടനക്കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കാണ്. വഹിച്ചത്.

ഏറെ പരിഭ്രാന്തി പരത്തിയ കരുനാഗപ്പള്ളി ബോയ്‌സ് സകൂളിൽ സംശയാസ്പദമായി കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് കണ്ടെത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലും മികവ് കാട്ടി. കൊട്ടിയത്ത് കാമുകനും കാമുകിയും തമ്മിലുഉള്ള വഴക്കിനിടയിൽ കാമുകിയുടെ വീട്ടിൽ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിറക് പുരയിൽനിന്ന് നാടൻ ബോംബ് കണ്ടെടുത്തതും റാണിയായിരുന്നു. ചാത്തന്നൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിനായി ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന നാടൻ ബോംബും കണ്ടെടുത്തത് റാണിയുടെ മികവിലാണ്.

ഡിജിപിയുടെ എക്‌സലൻസ് അവാർഡ് 2021ൽ ലഭിച്ചിട്ടുണ്ട്. ജനുവരി 26ന് രേണുവിന് ഒമ്പത് വയസ്സ് തികയും എട്ട് മു തൽ 10 വയസ്സുവരെയാണ് ഇവയുടെ സർവീസ് കാലാവധി. ആശ്രാമം ഡോഗ് സ്‌ക്വാഡ് പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡിസിആർബി എസിപി പ്രദീപ് കുമാർ, എസ്‌ഐ ജയസൂര്യ, ഹാൻഡ്‌ലർമാരായ മനോജ്, അനീഷ് തുടങ്ങിയവർ പങ്കെടുത്തു. രേണുവിന്റെ തുടർന്നുള്ള വിശ്രമ ജീവിതവും ചികിൽസയും തൃശ്ശൂർ പോലീസ് അക്കാദമിയിലുള്ള വിശ്രാന്തിയിലായിരിക്കും.

Advertisement