ചെറിയഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കിട്ടി

Advertisement

ആലപ്പാട്. ചെറിയഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കിട്ടി. ആലപ്പാട് സ്വദേശി കടവത്തയ്യത്ത് ലീലാകൃഷ്ണ( 53)നാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചവറക്ക് പടിഞ്ഞാറ് വശം വെച്ച് കരിയർ വള്ളം മറ്റൊരു വള്ളവുമായി കൂട്ടിമുട്ടിയാണ് അപകടം നടന്നത്.കോസ്റ്റൽ പോലീസും നാട്ടുകാരും തെരച്ചിൽ നടത്തി.അഴീക്കൽനാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ സിന്ദൂര വർണ്ണൻ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

Advertisement