പുനലൂർ എസ്എൻഡിപി യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്ര യാത്ര 28 ന് തെന്മലയിൽ നിന്നും ആരംഭിക്കും

പുനലൂർ: പുനലൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലുള്ള നാലാമത് ശിവഗിരി തീർത്ഥാടന പദയാത്ര യാത്ര 28 ന് (ബുധൻ) രാവിലെ 7 ന് തെന്മലയിൽ നിന്നും ആരംഭിക്കും.

പി.എസ്.സുപാൽ എം.എൽ.എ പദയാത്ര ക്യാപ്റ്റനും, യൂണിയൻ പ്രസിഡന്റുമായ ടി.കെ. സുന്ദരേശന് പീത പതാക കൈമാറി കൊണ്ട് തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ആമുഖ പ്രസംഗം നടത്തും. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ , ഉറുകുന്ന് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. മണി, പഞ്ചായത്ത് അംഗങ്ങളായ ജി.നാഗരാജ്, ഷീബ രാജശേഖരൻ തുടങ്ങിയവർ സംസാരിക്കും. യോഗം ഡയറക്ടർ ജി. ബൈജു സ്വാഗതവും, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ് നന്ദിയും, പ്രീത സജീവ് ഗുരുസ്മരണയും നടത്തും.

നിരവധി ശാഖ ഭാരവാഹികളുടെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം1000 ത്തോളം തീർത്ഥാടകരുടെ അകമ്പടിയോടെ തെന്മലയിൽ നിന്നും പുറപ്പെടുന്ന പദയാത്രക്ക് തെന്മല , ഉറുകുന്ന്, ഇടമൺ – 34 ഗുരു ക്ഷേങ്ങളിൽ നിന്നും ലഭിക്കുന്ന വരവേൽപ്പ്കൾക്ക് ശേഷം ഉച്ചക്ക് 12-30 ഇടമൺ ഗമ.എൽ.പി.എസ് ജംഗ്ഷനിലെത്തി ഉച്ചഭക്ഷണവും വിശ്രമവും നടത്തും. ഉച്ചക്ക് 2 ന് പുറപ്പെട്ടുന്ന പദയാത്ര ഇടമൺ സത്രം, വെള്ളിമല, പ്ലാച്ചേരി , കലയനാട് , വാളക്കാട് എൻ എസ് .വി ജംഗ്ഷൻ, പുനലൂർ ടി.ബി ജംഗ്ഷൻ വഴി വൈകിട്ടു 6.30 പുനലൂർ യൂണിയൻ ആസ്ഥാനത്ത് അന്ന് സമാപിക്കും. 29 ന് രാവിലെ 7.30 ന് പുനലൂർ ടൗൺ ഗുരുക്ഷേത്രത്തിലെ സ്വീകരണങ്ങൾക്ക് ശേഷം അടുക്കള മൂല, ചൂടുകട്ട , കരവാളൂർ, മാവിള, കൊച്ചു കുരുവിക്കോണം, അഗസ്ത്യക്കോട്, അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ , പനച്ചി വിള, കൈപ്പള്ളി മുക്ക് , ആയൂർ, ചാടയമംഗലം, പള്ളിക്കൽ, നാവായിക്കുളം, കല്ലമ്പലം തുടങ്ങിയ കേന്ദ്രങ്ങളിലെ ശ്രീനാരായണിയർ നൽകുന്ന സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം 31 ന് പുലർച്ചെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹാഘോഷ യാത്രയിൽ അണിചേരും. തുടർന്ന് തിരികെ മടങ്ങും.

പുനലൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയിൽ പീതാംബര ധീക്ഷ സ്വീകരിച്ച പദയാത്രികർ പഞ്ചശുദ്ധി വൃതത്തോടെയാണ് തീർത്ഥാടനത്തിന് പുറപ്പെടുന്നത്. 28 ന് രാവിലെ 7 ന് തെന്മലയിൽ നിന്നും ആരംഭിക്കുന്ന പദയാത്രയുടെ ഉദ്ഘാടന യോഗത്തിൽ യൂണിയൻ അതിർത്തിയിലെ 67 ശാഖകളിൽ നിന്നുള്ള ശ്രീനാരായണിയരും, ശാഖ ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ , സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ അറിയിച്ചു.

Advertisement