ഭരണിക്കാവിൽ വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി ശൂരനാട് തെക്ക് കിടങ്ങയം സ്വദേശിപിടിയിൽ

ശാസ്താംകോട്ട:ഭരണിക്കാവിൽ വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി ശൂരനാട് തെക്ക് കിടങ്ങയം സ്വദേശിയായ യുവാവ് പിടിയിൽ.കരുനാഗപ്പള്ളി
മാരാരിത്തോട്ടം വടക്ക് മുറിയിൽ കാട്ടൂർ തെക്കത്തിൽ വീട്ടിൽ നിന്നും ഇപ്പോൾ ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മുറിയിൽ ഊപ്പൻവിളയിൽ വീട്ടിൽ താമസിച്ചു വരുന്ന ഷംനാദ്(46) ആണ് പിടിയിലായത്.കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.നാസിമൂദ്ദീന് ലഭിിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന്(വ്യാഴം) സിനിമാപറമ്പ് – ഭരണിക്കാവ് റോഡിൽ ഭരണിക്കാവ് ജംഗ്ഷന് വടക്ക് വശത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയ്യാൾ പിടിയിലായത്.KL-41-N-2208 എന്ന നമ്പരുള്ള കാറും 17000 രൂപയും പിടിച്ചെടുത്തു.ഷംനാദിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ്സെടുത്തു.

Advertisement