ശാസ്താംകോട്ട. പ്രതിശ്രുത കിണറ്റില്‍ മരിച്ച നിലയില്‍. പള്ളിശേരിക്കല്‍ തെറ്റിക്കുഴിതെക്കതില്‍ അബ്ദുല്‍ലത്തീഫിന്‍റെയും ഷീജയുടെയും മകള്‍ ഷിഫാന(23)ആണ് രാവിലെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. രാവിലെ ഏഴുമണിക്കും മറ്റും വീട്ടിലുണ്ടായിരുന്ന ഷിഫാനയെ പിന്നീട് കാണാതെ അന്വേഷിക്കുമ്പോളാണ് കിണറിന്‍റെ ഗ്രില്‍ ഉയര്‍ത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ കിണറ്റില്‍ ആഴുണ്ടെന്ന് മനസിലായി. ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വടക്കന്‍മൈനാഗപ്പള്ളി സ്വദേശിയുമായി ആണ് വിവാഹം നിശ്ചയിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.സഹോദരി ഷബാന.